അച്ചടക്കം വേണമെന്ന് പറയുന്നവര്‍ ഏകാധിപതികള്‍: നരേന്ദ്രമോദി

ന്യൂഡല്‍ഹി: അച്ചടക്കം വേണമെന്ന് ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മുതിര്‍ന്ന ബിജെപി നേതാവായിരുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ “മൂവിങ് ഓണ്‍ മൂവിങ് ഫോര്‍വേഡ്: എ ഇയര്‍ ഇന്‍ ഓഫിസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കം ആവശ്യപ്പെട്ട് ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവരെ ഏകാധിപതികളായി മുദ്രകുത്തുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ എന്നിവരും പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it