malappuram local

അങ്ങാടിപ്പുറത്ത് നടപ്പാതയും റയില്‍വേ അടച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം തുറന്ന മുറയ്ക്ക് താഴ്ഭാഗത്തെ റോഡ് അടയ്ക്കുന്ന നിയമത്തിന്റെ മറപിടിച്ച് റയില്‍വേ നടപ്പാതയും അടച്ചു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
താഴ്ഭാഗത്തെ റോഡിന്റെ ഇരുഭാഗങ്ങളിലെ വീടുകൡലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും റയില്‍വേ ക്രോസിനു സമീപത്തുകൂടെ പൊതുജനങ്ങള്‍ക്കു നടപ്പാത നിലവിലുണ്ടായിരുന്നതാണ് ഇരുമ്പുകമ്പ് ഉപയോഗിച്ച് അടച്ചത്. ഇതോടെ ഇരുഭാഗങ്ങളിലേയ്ക്കുമുള്ള കാല്‍നടയാത്രക്കാര്‍ ഇരുമ്പ് പൈപ്പുകള്‍ ചാടിക്കടക്കുകയോ മേല്‍പ്പാലത്തിലൂടെ 600 മീറ്റര്‍ സഞ്ചരിച്ച് മറുഭാഗത്തെത്തി തിരിച്ചുവരികയോ വേണം. സംഭവത്തില്‍ പ്രതിഷേധിച്ച് സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ രംഗത്തെത്തി. കെ വി ദാസന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി എം രവീന്ദ്രനാഥ്, ജെ ബി സുരേഷ്, എന്‍ ഹാരിസ്, ചേമത്ത് ഭാസ്‌ക്കരന്‍, ടി സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it