Malappuram

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം: നടപ്പാത കൂടി നിര്‍മിക്കും

പെരിന്തല്‍മണ്ണ: ദേശീയപാത 213 അങ്ങാടിപ്പുറം റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാതകൂടി നിര്‍മിക്കാന്‍ തീരുമാനമായി. ഇന്നലെ യാത്രക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷിത യാത്ര സംബന്ധിച്ച് സബ് കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടന്ന ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നത്തിന് റോഡ് മുറിച്ചുകടക്കാനും മുതുവര ക്ഷേത്രത്തിന്റെ അരികിലൂടെ നടപ്പാത നിര്‍മിക്കാനും റോഡില്‍ ഇതിനായി സീബ്രാ ലൈന്‍ വരയ്ക്കാനും തീരുമാനിച്ചു. സര്‍വീസ് റോഡുകള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മിക്കും.നിര്‍മാണ സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ബാങ്ക് കെട്ടിടം മുതല്‍ റയില്‍വേ ഗേറ്റ് വരെ ഒരുമീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മിക്കും. വഴി തടസമുണ്ടാക്കുന്ന നിര്‍മാണ കമ്പനിയുടെ റോഡരികിലെ കണ്ടെയ്്‌നര്‍ എടുത്തുമാറ്റും. മേല്‍പ്പാല നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ഗതാഗത തടസങ്ങള്‍ നീക്കാനും ബസ് സ്റ്റോപ്പുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും തീരുമാനമായി. യോഗത്തില്‍ സബ് കലക്ടര്‍ അമിത് മീണ ആര്‍.ബി.ഡി.സി. ജന. മാനേജര്‍ അബ്ദുല്ലക്കുട്ടി, സൈറ്റ് എന്‍ജിനീയര്‍ രാജേഷ്, സി.ഐ കെ എം ബിജു, എന്‍.എച്ച്. എക്‌സി. എന്‍ജിനീയര്‍ അസീസ്, ജോ. ആര്‍.ടി.ഒ. ഷരീഫ്, വിവിധ വകുപ്പ് മേധാവികള്‍, സ്‌കൂള്‍ കോളജ് പ്രധാനാധ്യാപകര്‍, പി.ടി.എ. പ്രതിനിധികള്‍, മരിങ്ങത്ത്് റസിഡന്‍സി അസോസിയേഷന്‍ ഭാരവാഹികള്‍, തഹസില്‍ദാര്‍ ജോസഫ് സംസാരിച്ചു. നിര്‍മാണം വിലയിരുത്താന്‍ മന്ത്രി മഞ്ഞളാംകുഴി അലിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പെരിന്തല്‍മണ്ണ ഭാഗത്തേയ്ക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കാളമ്പാടി ഉസ്താദ് അനുസ്മരണംപട്ടിക്കാട്: മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്റെ വിടവ് കേരളീയ സമൂഹത്തില്‍ നികത്താതെ നിഴലിച്ചു നില്‍ക്കുന്നുവെന്ന് ജാമിഅഃനൂരിയ്യ അറബിക് കോളജ് ഹംസ ഫൈസി അല്‍ ഹൈതമി അഭിപ്രായപ്പെട്ടു. നൂറുല്‍ ഉലമ സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് സുലൈമാന്‍ ഫൈസി ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകാപരമായ ജീവിതം നയിച്ച ഉസ്താദ് ന്യൂ ജനറേഷന് ഒരു റോള്‍ മോഡലാണെന്ന് അദ്ദേഹം പറഞ്ഞു. ശിഹാബ് ഫൈസി കൂമണ്ണ, നൂറുല്‍ ഉലമ പ്രസിഡന്റ് ത്വാഹ തങ്ങള്‍ കൊടുവള്ള, അബ്ദുല്ല പൂക്കോയ തങ്ങള്‍, മൂസ തിരൂര്‍ക്കാട്, റിയാസ് മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി നൗഫല്‍ ചെറിയാപറമ്പ് , ജോ.സെക്രട്ടറി അസ്‌ലം ഓമാനൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it