malappuram local

അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണം: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

മലപ്പുറം: അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണവുമായിബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം.
ഇന്നലെ മലപ്പുറത്ത് നടന്ന കമ്മീഷന്‍ സിറ്റിങ്ങിലാണ് റെയില്‍വേ പാലക്കാട് ഡിവിഷന്‍ ജനറല്‍ മാനേജറോട് റിപോര്‍ട്ട് അവതരിപ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മുഹമ്മദ് ആവശ്യപ്പെട്ടത്.
മേല്‍പാല നിര്‍മാണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതരത്തിലാവരുതെന്നിരിക്കെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നിര്‍മാണം നടക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന എസ്റ്റിമേറ്റ് തകിടം മറിച്ചാണ് നിര്‍മാണം നടക്കുന്നതെന്നു കാണിച്ച് ജനകീയ കൂട്ടായ്മ പ്രതിനിധി നെല്ലിച്ചേരി സി വി ഗോവിന്ദന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ നിര്‍ദേശം. ഇന്നലെ പരിഗണിച്ച 76 കേസുകളില്‍ 11 എണ്ണം തീര്‍പ്പാക്കി. വാടകവീട്ടില്‍ താമസിക്കുന്ന എസ്‌സി വിഭാഗക്കാരിയായ ചുങ്കത്തറയിലെ സരോജിനിയുടെ കാര്‍ഡ് എപിഎല്‍ ആക്കിയത് മാറ്റണമെന്ന ആവശ്യത്തില്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നേരിട്ട് ഹാജറാവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രി—യുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പാസായ അംഗപരിമിതയായ മകള്‍ക്കുള്ള 15,000 രൂപയുടെ ധനസഹായം ലഭ്യമാവാത്തതിനെതിരേ കണ്ണാത്തപ്പടി വി ടി ആയിഷബീവി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ റിപോര്‍ട്ട് തേടി.
മങ്കട അന്ധവിദ്യാലയത്തിലെ അനധാ്യാപക നിയമനം സംബന്ധിച്ച പരാതി പരിഹരക്കാനും നിര്‍ദേശിച്ചു. ശബരിമലയിലെ സൗകര്യങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി സുബോദ് കുമാര്‍ നല്‍കിയ ഹരജിയില്‍ തിരുവിതാം ക്കൂര്‍ ദേവസ്വം ബോര്‍ഡ് നടപടിസ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it