അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിന് സ്ത്രീ ശാക്തീകരണ അവാര്‍ഡ്

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിന് നാരി ശക്തി അവാര്‍ഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡ് സമ്മാനിച്ചത്. രാജ്യത്തെ 15 വ്യക്തികള്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്. അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിനു പിറകെ ഹരിയാന സര്‍ക്കാര്‍, ഉത്തര്‍ പ്രദേശിലെ ഗുരിയ സ്വയം സേവി, ഡല്‍ഹിയിലെ ജഗോരി, അസമിലെ കൊണൊ ക്വോട്ട മഹിള അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക്, ഡല്‍ഹിയിലെ ബ്രേക്ക് ത്രൂ ട്രസ്റ്റ്, ശാസ്ത്രസാങ്കേതിക വകുപ്പിലെ വാര്‍ത്താവിനിമയ അസസ്‌മെന്റ് കൗണ്‍സില്‍ എന്നിവയാണ് അവാര്‍ഡ് നേടിയ മറ്റു സ്ഥാപനങ്ങള്‍.
സിസ്റ്റര്‍ ലൂസി കുര്യന്‍, പ്രീതി പട്കര്‍, ശകുന്തള മജുംദാര്‍, ജ്യോതി മാപ് ശേഖര്‍ , വാസു പ്രീംലാനി, സുമിത ഘോഷ്, അഞ്ജലി ശര്‍മ, കൃഷ്ണ യാദവ് , സൗരദ് സുമന്‍ , ബസന്തി ദേവി എന്നീ വനിതകള്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it