ernakulam local

അങ്കമാലി-ശബരി റെയില്‍പാത :പ്രധാനമന്ത്രിയുടെ ഉത്തരവില്‍ പ്രതീക്ഷയര്‍പിച്ച് ഭൂവുടമകള്‍



പെരുമ്പാവൂര്‍: അങ്കമാലി-ശബരി മലയോര റെയില്‍വേ സ്ഥലമെടുപ്പു മുടങ്ങിയതിനാല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഉത്തരവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഭൂവുടമകള്‍. റെയില്‍പാത വരുന്നതും കാത്ത് പെരുമ്പാവൂര്‍ മണ്ഡലം മുതല്‍ ശബരിവരെ അതിര്‍ത്തി കല്ലിട്ട ഭൂവുടമകളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. തുടര്‍ന്ന് റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ ജനകീയ ഒപ്പുശേഖരണ നിവേദനത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും റെയില്‍വേ ബോര്‍ഡ് സെക്രട്ടറിക്ക് ശബരി റെയില്‍വേ സ്ഥലമെടുപ്പ് നടപടിയെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഉത്തരവിട്ടത്. സ്ഥലം ഏറ്റെടുക്കല്‍ പ്രശ്‌നം എത്രയും വേഗം പൂര്‍ത്തീകരിച്ച് ഇതിന്‍മേലുള്ള നടപടി പ്രധാനമന്ത്രിയുടെ ഓഫിസിലും പരാതി നല്‍കിയ ആക്ഷന്‍ കൗണ്‍സിലിനെയും അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്കമാലി മുതല്‍ കാലടിവരെ ഏറെക്കുറെ റെയില്‍പാതയുടേയും കാലടി പെരിയാറിന് കുറുകെ റെയില്‍പാലവും തീര്‍ന്നെങ്കിലും ചേലാമറ്റം വില്ലേജ് മുതല്‍ ശബരിവരെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. എന്നാല്‍ അളന്ന് കല്ലിട്ടതിനാല്‍ വര്‍ഷങ്ങളായി ഭുവുടമകള്‍ക്ക്് സ്ഥലത്ത്് ഒന്നും ചെയ്യാനാവാതെ കിടക്കുകയാണ്. ഒക്കല്‍ മണക്കാട് ഗോപിനാഥന്‍ നായരുടെ വീടുള്‍പെടെ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട നിരവധി വീടുകള്‍ കാടുകയറി ചിതലരിച്ച് നാശമായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ പദ്ധതി അവതാളത്തിലാവുമെന്ന് പെരുമ്പാവൂര്‍, കോതമംഗലം സംയുക്ത റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ഗോപാലന്‍ വെണ്ടുവഴി, കുഞ്ഞുമുഹമ്മദ് കുറുപ്പാലി എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it