ernakulam local

അങ്കമാലി നിയോജക മണ്ഡലത്തിലെ ജലക്ഷാമത്തിന് പരിഹാരമായി ജലസംരക്ഷണ യജ്ഞം



അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് റോജി എം ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജലസംരക്ഷണ യജ്ഞം നടപ്പിലാക്കുന്നു.  അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തുകളേയും പാറക്കടവ് ബ്ലോക്ക്പഞ്ചായത്തിന് കീഴിലുള്ള പാറക്കടവ് ഗ്രാമപ്പഞ്ചായത്തും ഉള്‍പ്പെടുത്തി റോജി എം ജോണ്‍ എം എല്‍എ മുന്‍കൈയ്യെടുത്ത് സമ്പൂര്‍ണ ജലസംരക്ഷണ യജ്ഞം നടപ്പാക്കുന്നത.് ‘ജലവര്‍ഷിണി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ മൂന്ന് വര്‍ഷം കാലവധി വെച്ചാണ് നടപ്പിലാക്കുന്നത് മഴവെള്ള സംരക്ഷണത്തില്‍ എല്ലാ വീടുകളിലും കുടിവെള്ള കിണറുകളില്‍ റീചാര്‍ജിങ് ഏര്‍പ്പെടുത്തുക, മഴക്കുഴികള്‍ നിര്‍മിക്കുക, കുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കി സംരക്ഷിക്കുക, കുടിവെള്ള, ജലസേചനപദ്ധതികള്‍ പുനരുദ്ധരിക്കുക, നീര്‍ത്തടാധിഷ്ടിത മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.  തീര്‍ഥാടന, വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹരിതനിയമാവലി നടപ്പിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഭുഗര്‍ഭജലനിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ജലക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് ജലവര്‍ഷിണി കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന കണ്‍വന്‍ഷന്‍ . റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുറവുര്‍  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വര്‍ഗീസ് അധ്യക്ഷത വഹിക്കും. അങ്കമാലി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോള്‍ പദ്ധതി അവതരിപ്പിക്കും.
Next Story

RELATED STORIES

Share it