അങ്കണവാടി വിദ്യാര്‍ഥിനിക്ക് മര്‍ദനം: ആയയെ പുറത്താക്കണം

കൊച്ചി: അങ്കണവാടിയിലെ ആയ മൂത്രമൊഴിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്  ക്ലാസില്‍ മൂത്ര വിസര്‍ജനം നടത്തിയ  വിദ്യാര്‍ഥിനിക്ക് ക്രൂര പീഡനം. കുട്ടിയെ പീഡിപ്പിച്ച ആയയെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തി ല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ നടപടി.
മുളന്തുരുത്തി കാരക്കോട് ജിയുപി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം. കുട്ടി ക്ലാസ് റൂമില്‍ അറിയാതെ മൂത്രം ഒഴിക്കു യായിരുന്നു. ഇതുകണ്ട ആയ കുട്ടിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്തു. കൂടാതെ കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി നിലത്ത് വീണ മൂത്രം തുടച്ചു. വീട്ടിലെത്തിയ കുട്ടി ആരോടും മിണ്ടാതിരിക്കുകയും സ്‌കൂളില്‍ പോവുന്നില്ലെന്ന് പറയുകയും ചെയ്തു. പിറ്റേന്ന് രാവിലെ അങ്കണവാടിയില്‍ പോവാനായി ഒരുക്കുമ്പോഴും കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കാര്യം തിരക്കിയപ്പോഴാണ് അങ്കണവാടിയിലെ അക്രമത്തിന്റെ കഥ വീട്ടുകാര്‍ അറിയുന്നത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും ഐപിസി യിലെയും വ്യവസ്ഥകള്‍ പ്രകാരം ആയക്കെതിരേ കേസെടുക്കണമെന്ന് കമ്മീഷന്‍ എറണാകുളം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
എറണാകുളം ജില്ലാ കലക്ടറും സാമൂഹികനീതി ഓഫിസറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച്  ഒരു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍  സാമൂഹികനീതി ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിക്കണമെന്നും കമ്മീഷന്‍ സാമൂഹികനീതി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അങ്കണവാടിയിലെ ആയക്കെതിരേ മുളന്തുരുത്തി പോലിസ് കേസെടുത്തിട്ടുണ്ട്്.
Next Story

RELATED STORIES

Share it