wayanad local

അങ്കണവാടി പെന്‍ഷനേഴ്‌സ് അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പായി

കല്‍പ്പറ്റ: കലക്ടറേറ്റ് പടിക്കല്‍ അങ്കണവാടി പെന്‍ഷനേഴ്‌സും താല്‍കാലിക ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, സെക്രട്ടറി ഡോ. പി പ്രതാപന്‍ സി.ഇ.ഒ എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. നിലവിലുള്ള വര്‍ക്കര്‍മാര്‍ക്കുള്ള പെന്‍ഷന്‍ 500ഉം ഹെല്‍പെര്‍മാര്‍ക്കുള്ള പെന്‍ഷന്‍ 300ഉം എന്നുള്ളത് യഥാക്രമം 2000വും, 1500ഉം ആയി ഉയര്‍ത്തുന്നതിന് അടുത്ത ക്ഷേമനിധി ബോര്‍ഡില്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. 2016 മുതല്‍ പ്രാബല്യത്തില്‍ വരും. ക്ഷേമനിധി പെന്‍ഷന്‍ കൂടാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അങ്കണവാടി ജീവനക്കാര്‍ക്ക് അനുവദിക്കുമെന്ന് ഉത്തരവുള്ള കാര്യവും അറിയിച്ചു. മുസ്‌ലിം ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി ടി ഹംസ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ബഷീറ അബൂബക്കര്‍, സെക്രട്ടറി ബീന അബൂക്കര്‍, എ.ഡബ്ല്യു.എച്ച്.ഒ (എസ്.ടി.യു) ജില്ലാ സെക്രട്ടറി ഫൗസിയ, ജോ. സെക്രട്ടറി ഖദീജ, മറ്റു ഭാരവാഹികളായ സക്കീന, അസ്മാബി, ഷിഫാനത്ത്, റസീന, സെലീന പങ്കെടുത്തു.
Next Story

RELATED STORIES

Share it