kozhikode local

അങ്കണവാടി കെട്ടിടത്തിന്റെ ബലക്ഷയം : പ്രവര്‍ത്തിക്കരുതെന്നു സാമൂഹികനീതി വകുപ്പ്; അനുവാദം നല്‍കി പഞ്ചായത്ത്‌



പേരാമ്പ്ര: ബലക്ഷയമുണ്ടന്ന് സംശയമുയര്‍ന്നതിന്റെ പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിയ അങ്കണവാടി സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെ വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്തില്‍ പെട്ട പതിനഞ്ചാം നമ്പര്‍ അങ്കണവാടിയാണിത്. പഴയ കെട്ടിടത്തിന്റെ മുകളില്‍ 7.5 ലക്ഷത്തില്‍പരം രൂപ വകയിരുത്തി ഹാള്‍ നിര്‍മ്മിച്ചതോടെ തറക്കു വിള്ളല്‍ സംഭവിച്ചതാണ് പ്രശ്‌നമായത്. പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് എഇ നിസംഗത പ്രകടിപ്പിച്ചു. ഇതോടെ പഞ്ചായത്തധികൃതര്‍ കോഴിക്കോട് പോളി ടെക്‌നികിലെ സിവില്‍ എന്‍ജിനീയറെക്കൊണ്ടു കെട്ടിടം പരിശോധിപ്പിച്ചു. ബില്‍ഡിംഗിനു കുഴപ്പമില്ലെന്നു ഇദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അങ്കണവാടി പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. സ്ഥാപനം ഒരാഴ്ച മുമ്പ് പ്രവര്‍ത്തനം തുടങ്ങി. അതേ സമയം അങ്കണവാടിയുടെ ഫിറ്റ്‌നസ് സംബന്ധിച്ചു കൃത്യമായ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് എഇ നല്‍കാതെ പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്നു സാമൂഹ്യനീതി വകുപ്പ് പേരാമ്പ്ര സിഡിപിഒ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. കെട്ടിടം പരിശോധിച്ച പോളിടെക്‌നിക് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അപാകതയുണ്ട്. ചക്കിട്ടപാറ ഗ്രാമപപ്പഞ്ചായത്തിലെ ശിശുമന്ദിരത്തില്‍ പരിശോധന നടത്തി എന്നാണ് ഇതില്‍ പറയുന്നത്. ഏത് ശിശുമന്ദിരം എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല.
Next Story

RELATED STORIES

Share it