thrissur local

അങ്കണവാടിയുടെ ശോച്യാവസ്ഥ : ഉദ്യോഗസ്ഥരെ എതിര്‍കക്ഷികളാക്കി ബാലാവകാശ കമ്മീഷന് പരാതി



ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡിലെ 10ാം നമ്പര്‍ അങ്കണവാടിയുടെ ശോച്യാവസ്ഥയ്ക്ക് നടപടി സ്വീകരിക്കാത്ത 9 ഉദ്യോഗസ്ഥരെ എതിര്‍കക്ഷികളാക്കി ബാലാവകാശ കമ്മീഷന് പരാതി നല്‍കി. കൊച്ചു കുട്ടികളുടെ ജീവനു ഭീഷണിയായാണ് അങ്കണവാടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകരായ മൊയ്തീന്‍കുട്ടി, മനോജ് തൈക്കാട്ട് എന്നിവരാണ് പരാതി സമര്‍പ്പിച്ചത്. പുതിയ കെട്ടിടത്തിന് ജില്ലാപഞ്ചായത്ത് എട്ടു ലക്ഷം രൂപ അനുവദിച്ചിട്ടും പഞ്ചായത്തും വാര്‍ഡംഗവും തമ്മിലുള്ള പടലപ്പിണക്കം കാരണം കെട്ടിട നിര്‍മ്മാണം തര്‍ക്കത്തിലാണ്. അടിയന്തിരമായി സ്‌കൂളില്‍ മുറി അനുവദിച്ച് അതിലേക്ക് അങ്കണവാടി മാറ്റണമെന്ന ആവശ്യവും നടപ്പായില്ല. ജൂണ്‍ ഒന്നിന് നടക്കേണ്ട പ്രവേശനോല്‍സവ ദിനത്തില്‍ അംഗന്‍വാടിയില്‍ അഴുക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളെ റോഡില്‍ ഇരുത്തി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍, ജില്ല കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it