Idukki local

അങ്കണവാടിയില്‍ നിന്നു വിതരണം ചെയ്ത റവയില്‍ പുഴു



നെടുങ്കണ്ടം: അങ്കണവാടിയില്‍ നിന്നു വിതരണം ചെയ്ത റവയില്‍ പുഴുക്കളും വണ്ടുകളും. ഗര്‍ഭിണികള്‍ക്കും മൂലയൂട്ടുന്ന അമ്മമാര്‍ക്കും വിതരണം ചെയ്ത റവയിലാണ് പുഴുക്കളും വണ്ടും കണ്ടത്. നെടുങ്കണ്ടം തേര്‍ഡ്ക്യാംപ് മുപ്പതേക്കര്‍ കോളനിയുടെ സമീപത്തെ അങ്കണവാടിയില്‍ നിന്നു വിതരണം ചെയ്ത െവയിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അങ്കണവാടിയില്‍ ആരോഗ്യവകുപ്പ് ഉേദ്യാഗസ്ഥരെത്തി പരിശോധന നടത്തി. പരിശോധനയില്‍ അങ്കണവാടിയില്‍ സൂക്ഷിച്ച െവയില്‍ പുഴുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പാമ്പാടുംപാറ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ എ മാത്യൂവും സംഘവുമാണ് പരിശോധനക്കൈത്തിയത്. വിതരണം ചെയ്തപ്പോള്‍ പുഴുവിനെ കണ്ടെത്തിയ റവ ആര്യോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. വാളാങ്കില്‍ മനീഷ്, പുത്തന്‍പുരയ്ക്കല്‍ സതിക്കുട്ടന്‍, പുറത്തേതറയില്‍ രാജീവ് എന്നിവരുടെ വീടുകളില്‍ അങ്കണവാടിയില്‍ നിന്നു വിതരണം ചെയ്ത റെവയിലാണ് പുഴുക്കളെയും വണ്ടിനെയും കണ്ടെത്തിയത്. ഉപയോഗശൂന്യമായ റവ ലഭിച്ച വീട്ടുകാര്‍ പശുവിനു നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അങ്കണവാടി അധികൃതര്‍ക്ക് കാര്യമായ വിവരങ്ങള്‍ അറിയില്ല. പുറത്ത് നിന്നുമാണ് അങ്കണവാടിയില്‍ ഭക്ഷണസാധനങ്ങളെത്തുന്നത്. വിതരണം ചെയ്യുന്ന ചുമതല മാത്രമാണ അങ്കണവാടി ടീച്ചര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ളത്. കഴിഞ്ഞമാസം വിതരണം ചെയ്ത റവയില്‍ വണ്ടുകളെയും പുഴുക്കളെയും കണ്ടതിനാല്‍ സമീപത്തെ വീട്ടുകാര്‍ റവ ഉപയോഗിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it