ernakulam local

അങ്കണവാടികളുടെ പ്രവര്‍ത്തനംതാളം തെറ്റുന്നു

കളമശ്ശേരി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ അങ്കണവാടികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. 2017 ഏപ്രില്‍ മുതല്‍  വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് നഗരസഭ നല്‍ക്കുന്ന അധികവിഹിതം, പോഷക ആഹാരത്തിനുള്ള പച്ചക്കറി, പാചകത്തിനുള്ള ഗ്യസ് വാങ്ങിയ തുക, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും നല്‍കേണ്ട അധിക വേതനം ഉള്‍പ്പെടെയാണ് ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് പണം ലഭിക്കാതെ പ്രവര്‍ത്തനം താളം തെറ്റുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് 3000 രുപ സാമൂഹ്യനീതി വകുപ്പാണ് നല്‍കുന്നത്. ബാക്കി വരുന്ന അധിക വാടകയുടെ തുക നഗരസഭ ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. ഇതിനായി പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുള്ളതാണ്. കൂടാതെ പോഷക ആഹാരത്തിനുള്ള പച്ചക്കറി, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഗ്യാസ് എന്നിവ വാങ്ങുന്നതിനും പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ട്.  അങ്കണവാടി ജീവനക്കാര്‍ക്കുള്ള അധികവേതനം നല്‍കുന്നതിനും പദ്ധതിയില്‍ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും ട്രഷറിയില്‍ പണം ഇല്ലാത്തതിനാല്‍ ലഭിച്ചിട്ടില്ലന്നാണ് പരാതി. കളമശ്ശേരി നഗരസഭ അങ്കണവാടിയിലെ കുട്ടികള്‍ക്ക് പോഷകാഹാരത്തിനായി ഒരു കോടി 2 ലക്ഷത്തിലത്തികം രുപയുടെ പദ്ധതിക്കും അങ്കണവാടികളിലെ ജീവനക്കാര്‍ക്കുള്ള വേതനം നല്‍ക്കുന്നതിന് പ്ലാന്‍ ഫണ്ടിലും ഓണ്‍ ഫണ്ടിലും പണം വകയിരുത്തിയിട്ടുണ്ട്. ഇതിനകം തന്നെ നഗരസഭയുടെ പദ്ധതി തുകയുടെ 50 ശതമാനത്തോളം പണം ട്രഷറിയില്‍ നിന്നും  മാറി. എന്നാല്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ ട്രഷറിയില്‍ നിന്നും ഒരു ലക്ഷത്തിന് താഴെയുള്ള ബില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ മാറി നല്‍കുന്നതെന്നാണ് പറയുന്നത്. പല അങ്കണവാടി വര്‍ക്കര്‍മാരും അവര്‍ക്ക് ലഭിക്കുന്ന വേതനം ഉപയോഗിച്ചാണ് ദൈന്യംദിന കാര്യങ്ങള്‍ നടത്തുന്നത്. അടിയന്തരമായി അങ്കണവാടികള്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക തുക ലഭ്യമാക്കിയില്ലങ്കില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആവുകയും പല അങ്കണവാടികളും അടച്ച് പുട്ടല്‍ ഭീഷണിയും നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it