അങ്കക്കളത്തില്‍ 110 വനിതകളും 1093 പുരുഷന്‍മാരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മല്‍സര രംഗത്തുള്ള 1,203 സ്ഥാനാര്‍ഥികളില്‍ 1093 പുരുഷന്‍മാരും 110 പേര്‍ സ്ത്രീകളും. 75 മണ്ഡലങ്ങളിലാണ് വനിതാ സ്ഥാനാര്‍ഥികളുള്ളത്. ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുള്ളത് പൂഞ്ഞാറില്‍. ഇവിടെ 17പേരാണ് ജനവിധി തേടുന്നത്. രണ്ട് ബാലറ്റ് യൂനിറ്റുകള്‍ ഉപയോഗിച്ചാവും ഈ മണ്ഡലത്തിലെ വോട്ടെടുപ്പ്. അഞ്ചുപേര്‍ മാത്രം മല്‍സരരംഗത്തുള്ള പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്, തരൂര്‍, ചേലക്കര മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. പത്തിലധികം സ്ഥാനാര്‍ഥികളുള്ള 44 മണ്ഡലങ്ങളുണ്ട്.
ഉദുമ-10, കാഞ്ഞങ്ങാട്-12, അഴീക്കോട്-10, കണ്ണൂര്‍-11, പേരാവൂര്‍-11, മാനന്തവാടി-11, കല്‍പ്പറ്റ-10, വടകര-11, കുറ്റിയാടി- 12, കൊയിലാണ്ടി-10, കോഴിക്കോട് സൗത്ത്-11, തിരുവമ്പാടി-10, കൊണ്ടോട്ടി-10, ഏറനാട്-10, വള്ളിക്കുന്ന്-11, തിരൂരങ്ങാടി-10, താനൂര്‍-13, തിരൂര്‍-12, കോട്ടയ്ക്കല്‍-10, തവനൂര്‍-12, പൊന്നാനി-11, പട്ടാമ്പി-11, ചിറ്റൂര്‍-10, നെന്മാറ-13, നാട്ടിക-10, ആലുവ- 11, വൈപ്പിന്‍-10, കൊച്ചി-10, തൃപ്പൂണിത്തുറ-13, തൃക്കാക്കര-11, ദേവികളും-10, തൊടുപുഴ-10, ചങ്ങനാശ്ശേരി-10, അമ്പലപ്പുഴ-10, ഹരിപ്പാട്-13, ചവറ-12, വര്‍ക്കല-12, നെടുമങ്ങാട്-12, വാമനപുരം-11, കഴക്കൂട്ടം-12, തിരുവനന്തപുരം-12, അരുവിക്കര-10, കോവളം-10.
തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ട ബാലറ്റ് പേപ്പറിന്റെ അച്ചടി തുടങ്ങി. സംസ്ഥാനത്ത എട്ട് സര്‍ക്കാര്‍ പ്രസ്സുകളിലാണ് ബാലറ്റ് അച്ചടിക്കുന്നത്. സര്‍വീസ് ബാലറ്റുകളുടെ അച്ചടി ഇന്ന് പൂര്‍ത്തിയാവും. തുടര്‍ന്ന് പോസ്റ്റല്‍ ബാലറ്റ് അച്ചടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് വോട്ടിങ് യന്ത്രത്തിലുപയോഗിക്കുന്ന ബാലറ്റ് പേപ്പര്‍ അച്ചടി മണ്ണന്തല, തിരുവനന്തപുരം പ്രസ്സുകളില്‍ നടക്കും. പിങ്ക് നിറമാണ് ബാലറ്റ് പേപ്പറിന്. എല്ലാ ബാലറ്റിലും സ്ഥാനാര്‍ഥികളുടെ കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോയും ഉള്‍പ്പെടുത്തും.
Next Story

RELATED STORIES

Share it