ernakulam local

അഗ്‌നിശമന സേനയ്ക്ക് ആധുനിക വാഹനം



കൊച്ചി: മെട്രോ നഗരത്തില്‍ അഗ്‌നിബാധ മൂലമുള്ള അപകടം തടയാന്‍ അഗ്‌നിശമനസേനയ്ക്ക് ഇനി ആധുനിക വാഹനത്തിന്റെ കരുത്ത്. പുതിയ സൗകര്യങ്ങളുള്ള രണ്ടു “വാട്ടര്‍ ബ്രൗസര്‍ വാഹനങ്ങളാണ് അഗ്നിശമന സേനയ്ക്കായി വാങ്ങിയത്. ഇതില്‍ ഒന്ന് തിരുവനന്തപുരത്തും മറ്റേത് എറണാകുളം ഗാന്ധിനഗര്‍ ഫയര്‍സ്‌റ്റേഷനിലുമാണ് ഉള്ളത്. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല വാഹനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഫയര്‍ഫോഴ്‌സ് ഡിവിഷന്‍ ഓഫിസര്‍ ആര്‍ പ്രസാദ്, അസി. ഡിവിഷന്‍ ഓഫിസര്‍ വി സിദ്ധകുമാര്‍ പങ്കെടുത്തു.പുതിയ വാഹനം ഉപയോഗിച്ച് 13 നില കെട്ടിടത്തിന്റെ ഉയരത്തില്‍ വെള്ളം പമ്പു ചെയ്യാം. 12,200 ലിറ്റര്‍ വെള്ളവും 70 ലിറ്റര്‍ അഗ്‌നിശമനത്തിനുള്ള പ്രത്യേക പതയും ഇതില്‍ സംഭരിക്കാനാവും.— അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് തീപ്പിടിക്കുന്ന ഭാഗത്തേക്ക് ഹോസ് വലിച്ച് വെള്ളം പമ്പു ചെയ്യാതെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് ക്യാബിനിലും പുറത്തുമിരുന്ന് വാഹനത്തിലെ സംവിധാനം പ്രവര്‍ത്തിപ്പിക്കാം. പലഭാഗത്തേക്ക് തിരിഞ്ഞ് വിവിധ ദിശകളില്‍ വെള്ളം പമ്പുചെയ്യാനും കഴിയും.ബഹുനിലക്കെട്ടിടങ്ങള്‍ ഏറെയുള്ള കൊച്ചി നഗരത്തിന് ഏറെ അനുയോജ്യമാണ് പുതിയ വാഹനമെന്ന് ഫയര്‍ഫോഴ്‌സ് ഡിവിഷന്‍ ഓഫിസര്‍ ആര്‍ പ്രസാദ് പറഞ്ഞു. തൃപ്പൂണിത്തുറ, ക്ലബ് റോഡ്, തൃക്കാക്കര, ആലുവ തുടങ്ങിയ ഫയര്‍സ്‌റ്റേഷനുകളില്‍കൂടി ഇത്തരം വാഹനം ഏര്‍പ്പെടുത്തിയാല്‍ അപകടഭീഷണി ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.മാന്‍’ എ കമ്പനി നിര്‍മിച്ച വാട്ടര്‍ ബ്രൗസര്‍ വാഹനത്തിന് 75 ലക്ഷം രൂപയോളമാണ് വില. ഇത്തരം കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുണ്ട്. വെള്ളിയാഴ്ചയാണ് വാഹനം ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തിയത്.
Next Story

RELATED STORIES

Share it