അഗ്‌നിശമന സേനയുടെ വാഹനം മറിഞ്ഞ സംഭവം: അന്വേഷണമാരംഭിച്ചു

കരിപ്പൂര്‍: വിമാനത്താവളത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സുരക്ഷാ പരിശോധനയ്ക്കിടെ അഗ്‌നിശമന സേനയുടെ വാഹനം മറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സംഘമെത്തി. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് അതോറിറ്റി ഉന്നതരുമാണ് അന്വേഷണത്തിനായി എത്തിയത്. കഴിഞ്ഞ 19ന് വ്യാഴാഴ്ചയാണ് ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടര്‍ ദൊരൈ രാജിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയുടെ വാഹനം പരിശോധിക്കാനായി റണ്‍വെ പെരിമീറ്റര്‍ റോഡ് വഴി പോവുന്നതിനിടെ അപകടമുണ്ടായത്.
Next Story

RELATED STORIES

Share it