Flash News

അഗ്‌നിവേശിനും തരൂരിനും എതിരായ അക്രമത്തെ പോപുലര്‍ ഫ്രണ്ട് അപലപിച്ചു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനു നേര്‍ക്കും കേരളത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഓഫിസിന് നേര്‍ക്കും സംഘപരിവാരം നടത്തിയ ആക്രമണത്തെ പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുന്നതായി ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര ശക്തികള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
പ്രതിരോധിക്കാനാവാത്ത സാധാരണക്കാരാണ് ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്. പ്രധാനമായും മുസ്‌ലിംകള്‍ക്കെതിരാണ് ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍. രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ച് ബിജെപി ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ്.
അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനോ, ഇരകള്‍ക്കു നീതി ലഭ്യമാക്കാനോ നടപടികളുണ്ടാവുന്നില്ല. നിരപരാധിയായ ഒരു മനുഷ്യനെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കിയ പ്രതികള്‍ക്കു സ്വീകരണം നല്‍കാനാണു കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ ശ്രമിച്ചത്. ഈ പിന്തുണയാണ് എംപി ശശി തരൂരും സ്വാമി അഗ്നിവേശുമടക്കമുള്ളവരെ ആക്രമിക്കാന്‍ സംഘപരിവാര പ്രവര്‍ത്തകര്‍ക്കു പ്രചോദനമായത്. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ മര്‍ദിച്ച് കീഴ്‌പ്പെടുത്തുക എന്ന ഫാഷിസ്റ്റ് രീതിയുടെ ഉദാഹരണമാണ് ഇവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിയമ നിര്‍മാണം നടത്തണമെന്ന് ഗോരക്ഷാ ആക്രമണങ്ങള്‍ സംഭവിച്ചപ്പോള്‍ തന്നെ പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. നിയമ നിര്‍മാണം നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംഘടന ഈ ആവശ്യം വീണ്ടും ഉന്നയിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it