Idukki local

അഗ്‌നിക്കിരയായ ഫാക്ടറി പുനര്‍നിര്‍മിക്കുമെന്ന് ഹെലിബറിയ തോട്ടം ഉടമകള്‍



പീരുമേട്: അഗ്‌നിക്കിരയായ ഹെലിബറിയ കമ്പനിയുടെ ഫാക്ടറി സമയബന്ധിതമായി ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിക്കുമെന്ന് ഹെലിബറിയ തോട്ടം ഉടമകള്‍. കഴിഞ്ഞ ഞായറാഴ്ചയാണ്   ഫാക്ടറി കത്തി നശിച്ചത്. ഇതിനു ശേഷം ഫാക്ടറി തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ്  പുതിയ ഫാക്ടറിയെ സംബന്ധിച്ച് തോട്ടം ഉടമകളുടെ വിശദീകരണം.  തേയില ഉത്പാദനത്തിനോടൊപ്പം വിവിധ സ്‌പൈസസുകളും ഉദ്പാദിപ്പിക്കാനുള്ള സംവിധാനവും ആരംഭിക്കുന്നതിനാണ് പദ്ധതി. സെമിനിവാലി  ഫാക്‌റി ഇല്ലാതായത് കടുത്ത നഷ്ടം തന്നെയാണ്. എന്നാല്‍ പുതിയ ഫാക്ടറിക്കായുള്ള ജോലികളില്‍ പങ്കാളികളാകണമെന്ന്  തൊഴിലാളികളോട് മാനേജ്‌മെന്റ് അവശ്യപ്പെട്ടു.  ഫാക്ടറി കത്തി നശിച്ചതിന് ശേഷം കഴിഞ്ഞ ദിവസം മുതലാണ് തൊഴിലാളികള്‍ പണിക്കിറങ്ങിയത്.  വിളവെടുത്ത കൊളുന്ത് ചെമ്മണ്‍ ഫാക്ടറിയില്‍ ഉത്പാദിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചെറുകിട കര്‍ഷകരാണ് പ്രതിസന്ധി നേരിടുന്നത്. നാപ്പതിനായിരം കിലോ കൊളുന്ത് ദിവസേന വാങ്ങിയിരുന്ന ഹെലിബറിയ ഫാക്ടറിയില്‍ ഇനി  ശരാശരി ഇരുപതിനായിരം കിലോ കൊളുന്ത് വാങ്ങാനെ കഴിയു. പുതിയ ഫാക്ടറിയുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ചെറുകിട കര്‍ഷകരും തൊഴിലാളികളും.
Next Story

RELATED STORIES

Share it