അഗ്നി-1 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍ (ഒഡീഷ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണ്വായുധവാഹക അഗ്നി-1 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ 10.02ന് ഒഡീഷ തീരത്തായിരുന്നു പരീക്ഷണം. 700 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള മിസൈലിനു 12 ടണ്‍ ഭാരമുണ്ട്.
15 മീറ്റര്‍ നീളമുള്ള മിസൈല്‍ ഒരു ടണ്ണിലധികം യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. യുദ്ധോപകരണങ്ങളുടെ ഭാരം കുറച്ച് ദൂരശേഷി കൂട്ടാന്‍ മിസൈലിന് സാധിക്കും.
Next Story

RELATED STORIES

Share it