അഗ്നിശമനസേനയുടെ പരിശോധന: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടി; സെക്രട്ടേറിയറ്റും മെഡി. കോളജും ഉള്‍പ്പെടെ 300ഓളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റും മെഡിക്കല്‍ കോളജും ഉള്‍പ്പടെ അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കാത്തതായി കണ്ടെത്തിയ മുന്നൂറോളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അഗ്നിശമനസേന നടത്തിയ പരിശോധനയില്‍ 150ലേറെ ഫഌറ്റുകള്‍, 50ലേറെ ഷോപ്പിങ് മാളുകള്‍, 25ലേറെ ആശുപത്രികള്‍, പത്തിലേറെ കല്യാണമണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, സിനിമ തിയേറ്ററുക ള്‍ എന്നിവയ്ക്കാണ് നോട്ടീസ് നല്‍കിയത്.
അഗ്നിശമനസേനാ മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പരിശോധനയില്‍ സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ചവരുത്തിയെന്നു കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. താമസിക്കുന്ന കെട്ടിടങ്ങളില്‍ മതിയായ അഗ്നിസുരക്ഷ, ജീവന്‍സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്കു ബോധ്യപ്പെടേണ്ടതുണ്ടെന്ന് അഗ്നിശമനസേനാ മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി റസിഡന്റ്‌സ് അസോസിയേഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.
അഗ്നിസുരക്ഷാ ക്രമീകരണങ്ങ ള്‍ എത്രയും പെട്ടെന്ന് സജ്ജമാക്കി ആ വിവരം അഗ്നിശമന സേനയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് വീണ്ടും പരിശോധന നടത്തി അപാകതകള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തും.
വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാണോയെന്ന് അതിലെ താമസക്കാരെ ബോധ്യപ്പെടുത്തുന്നതിന് അഗ്നിശമനസേന അംഗങ്ങ ള്‍ സന്നദ്ധരാണ്. ഫയര്‍‌സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മു ന്‍കരുതലുകളെക്കുറിച്ചു ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശവും സേനാമേധാവി നല്‍കിയിട്ടുണ്ട്. പരിശോധനാ നടപടികള്‍ വരുംദിവസങ്ങളിലും തുടരും.
Next Story

RELATED STORIES

Share it