thiruvananthapuram local

അഗസ്‌ത്യോല്‍സവത്തിന് വിജെടി ഹാളില്‍ തുടക്കമായി



തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും നെടുമങ്ങാട് ഐടിഡിപിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കാണി ഗോത്രത്തിന്റെ സാംസ്‌ക്കാരിക മേള അഗസ്‌ത്യോല്‍സവത്തിന് വിജെടി ഹാളില്‍ തിരിതെളിഞ്ഞു. പട്ടിക വര്‍ഗ മന്ത്രി എ കെ ബാലന്‍ മേള ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയില്‍കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിലെത്തിച്ച് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. . പാവപ്പെട്ട ആദിവാസികളുടെ ഫണ്ട് ഒരു കാരണവശാലും ലാപ്‌സാകാന്‍ പാടില്ല. ത്രിതല പഞ്ചായത്തുകളും അക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. തനതായിട്ടുളള ഇവരുടെ വരുമാന മാര്‍ഗം കണ്ടുപിടിച്ച് മെച്ചപ്പെട്ട കൂലി ലഭ്യമാക്കുന്നതിലൂടെയേ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ. ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പാക്കണം. ഗോത്രഭാഷയില്‍ പഠിപ്പിക്കാന്‍ ആദിവാസി മേഖലയില്‍ അധ്യാപകരില്ല. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നവര്‍ 10 എത്തുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it