Flash News

അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസില്‍ ഒന്നും ഒളിക്കാനില്ല: സോണിയ

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ്  ഹെലികോപ്ടര്‍ അഴിമതി കേസില്‍ ഒന്നും ഒളിക്കാനില്ലെന്ന് കോണ്‍ഗ്രസ്സ്  അധ്യക്ഷ സോണിയാഗാന്ധി. കേസ് സംബന്ധമായി യാതൊന്നും ഭയപ്പെടാനില്ലെന്നും അവരുന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസുമായി ബി.ജെ.പി. എം.പി. സുബ്രഹ്മണ്യ സ്വാമി തന്റെ പേര് ഉന്നയിച്ചതിനെ തുടര്‍ന്നാണ് സോണിയ പ്രതികരിച്ചത്.
സുബ്രഹ്മണ്യ സ്വാമിയുടെ രാജ്യസഭയിലെ പരാമര്‍ശം ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.



[related]
Next Story

RELATED STORIES

Share it