palakkad local

അഗളിയില്‍ എട്ടു മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുത പദ്ധതി ആരംഭിക്കും

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയില്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എട്ടു മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുത പദ്ധതി ആരംഭിക്കാന്‍ തീരുമാനമായി.
ഇത് സംബന്ധിച്ച് എം ബി രാജേഷ് എംപി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു രേഖാമൂലമുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ പദ്ധതി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെട്ടിരുന്നു.
ഈ പ്രശ്‌നം എം ബി രാജേഷ് എംപി പലതവണ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ഊര്‍ജ്ജവകുപ്പ് മന്ത്രിയായിരുന്ന പീയുഷ് ഗോയലുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അതിന്റെ അടിസ്ഥാനത്തി ല്‍ ധാരണാപത്രം പുതുക്കാന്‍ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ഉപയോഗിക്കാനുള്ള അവകാശത്തോടു കൂടി എന്‍എച്ച്പിസിക്ക് ഭൂമി കൈമാറുന്നതിനുള്ള കരട് കരാറിനും കരട് പവര്‍ പര്‍ച്ചേസ്  എഗ്രിമന്റിനും ടെന്‍ഡര്‍ രേഖകള്‍ക്കും അന്തിമരൂപം കൊടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ടെന്‍ഡര്‍  പൂര്‍ത്തിയായ ശേഷം 10 മാസത്തിനകം പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും വകുപ്പിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി ആര്‍ കെ സിങ്ങ് എംപിയെ  രേഖാമൂലം അറിയിച്ചു.
Next Story

RELATED STORIES

Share it