Flash News

അഗതി മന്ദിരത്തിലെ പെണ്‍കുട്ടികളുടെ മരണം: കൊല്ലത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

അഗതി മന്ദിരത്തിലെ പെണ്‍കുട്ടികളുടെ മരണം: കൊല്ലത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
X


കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃക്കരുവ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ ദലിത് വിദ്യാര്‍ത്ഥിനികളുടെ മരണം െ്രെകം ബ്രാഞ്ച് അന്വേഷിക്കുക, ജില്ലയിലെ വനിതാ ഹോസ്റ്റലുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്‌യുജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് കെഎസ്‌യുജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അറിയിച്ചു.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസറെ ഉപരോധിച്ചു. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടികളുടെ മരണം െ്രെകം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മജിസ്റ്റീരിയല്‍ അന്വേഷണത്തിലൂടെ സംഭവത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരുവാന്‍ കഴിയില്ല. വളരെ മോശം സാഹചര്യത്തിലാണ് ഇഞ്ചവിളയില്‍ ഈ അഗതി മന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് 80 ഓളം പെണ്‍കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ചൂഷണത്തിന് വിധേയരാക്കപ്പെട്ട പെണ്‍കുട്ടികളുടെ പുനരധിവാസം ലക്ഷ്യം വച്ചുള്ള ഈ അഗതി മന്ദിരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ നരകയാതനയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it