kozhikode local

അഗതികള്‍ക്കും ആതുരാലയങ്ങളിലും അന്നമൊരുക്കി അത്താഴകമ്മിറ്റി സജീവം ; എട്ട് പതിറ്റാണ്ടിന്റെ പാരമ്പര്യം



കെ പി റയീസ്

വടകര: റമദാനില്‍ വടകര താഴെഅങ്ങാടിയിലെത്തുന്നവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തി ല്‍ ഭയമില്ല. കാരണം അവിടെ അത്താഴകമ്മറ്റിയുണ്ട്. വിരു ന്നെത്തുന്നവരെ ഊട്ടുന്ന പാ രമ്പര്യം മുറതെറ്റാതെ എല്ലാ റമദാനിലും നടക്കുന്നു. വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരു കൂട്ടായ്മ പിന്നീട് അത്താഴക്കമ്മിറ്റി എന്നറിയപ്പെടുകയായി രുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ പ്രവര്‍ത്തനം സന്തോഷത്തോടെ  തുടരുകയാ ണ് ഇവിടത്തുകാര്‍. 1928ല്‍ മുതല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും വലിയ ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ചാണ് നടക്കു ന്നത്.  തുടക്കത്തില്‍ ഓല പന്തല്‍ കെട്ടിയും  വാടക കെട്ടിടങ്ങളിലുമായാണ് അത്താഴകമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നത്.വടകരയിലെ ജില്ലാ ആശുപത്രി, മറ്റു സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് നോമ്പ് തുറയും അത്താഴത്തിനായുള്ള ഭക്ഷണവും ഇവര്‍ ഇപ്പോള്‍ എത്തിച്ച് നല്‍കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ആവശ്യക്കാരുടെ കണക്കെടുത്ത് നോമ്പ് തുറയുടെ സമയത്ത് ആവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യാറ്.  അതിന് ശേഷമുള്ള അത്താഴവും ഇവര്‍ ഇവിടേക്ക് എത്തിച്ച് കൊടുക്കുന്നുണ്ട്. റേഷനുകളെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന അത്താഴകമ്മിറ്റിക്ക് പുതുജീവന്‍ നല്‍കിയത് താഴെഅങ്ങാടിയിലെ സുമനസ്സുകള്‍ തന്നെയാണ്. ഭക്ഷണ സാധനങ്ങള്‍ എത്രവേണമെങ്കിലും ഇവിടേക്ക് എത്തിച്ചു നല്‍കാന്‍ മടികാണിക്കാതെ ചിലര്‍ മുന്നോട്ട് വന്നപ്പോള്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി.  ഇന്നും ഇത് തുടരുന്നു.ശഅ്ബാനിന്റെ അവസാന പകലൊടുങ്ങുന്നത് ഇരുട്ടിലേക്കല്ല, റമദാനിന്റെ ദിവ്യപ്രകാശത്തിലേക്കാണെന്നുള്ള ഉറച്ചബോധ്യത്തോടെയുള്ള അത്താഴകമ്മിറ്റിയുടെ പ്രവര്‍ത്തനം ഏറെ മഹത്വമേറിയതാണ്.  നിസ്വാര്‍ത്ഥ സേവനത്തിനപ്പുറം, അല്ലാഹുവില്‍ നിന്നുള്ള പുണ്യം പ്രതീക്ഷിച്ച് അവര്‍ ഇന്നും അഗതികളെ ഊട്ടുക യാണ്, തലമുറകള്‍ കൈമാറി വന്ന ഈ പുണ്യപ്രവൃത്തി അടുത്ത തലമുറയും ഏറ്റെടുക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ലാതെ.
Next Story

RELATED STORIES

Share it