അഖ്‌ലാഖിന്റെ കുടുംബത്തിനെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങി

ഗ്രേറ്റര്‍ നോയിഡ: ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി. ഗോവധത്തിനും ഗോമാംസം സൂക്ഷിച്ചതിനും കുടുംബത്തിനെതിരേ കേസെടുക്കാന്‍ സര്‍ക്കാരിനു 20 ദിവസത്തെ സമയപരിധി അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അന്വേഷണം. ബിഷാദ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ ചേര്‍ന്ന ബിജെപി-ശിവസേനാ പാര്‍ട്ടികളിലെ അംഗങ്ങളടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണു സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.
യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ ദാദ്രിയെ ചൊല്ലി ആരോപണങ്ങളുമായി എത്തിയതോടെ ദാദ്രി രാഷ്ട്രീയ പോരാട്ടഭൂമിയായി മാറി. അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ പരാതി നല്‍കിയത് അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ കുടുംബമാണ്. അഖ്‌ലാഖിന്റെ വീടിന്റെ പുറത്തു നിന്നു കിട്ടിയ മാംസത്തിന്റെ സാമ്പിള്‍ ഗോമാംസമാണെന്ന മഥുര ഫോറന്‍സിക് ലാബ് റിപോര്‍ട്ടാണ് രാഷ്ട്രീയ വിവാദത്തിന് കാരണമാവുന്നത്.
Next Story

RELATED STORIES

Share it