അഖില വേഗറാണി; റിലേയില്‍ കേരളത്തിന് ഹാട്രിക്ക്

റാഞ്ചി: 31ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ നിലവിലെ ചാപ്യ ന്‍മാരായ കേരളം തുടര്‍ച്ചയായ നാലാം കിരീടത്തിലേക്ക്. രണ്ടാംദിനം കടുത്ത വെല്ലുവിളിയുയര്‍ത്തിയ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഹരിയാനയുമായാണ് കിരീടത്തിനായി കേരളം പോരടിക്കുന്നത്.
മൂന്നാംദിനം സ്വര്‍ണ കൊയ്ത്ത് തുടര്‍ന്ന കേരളം മീറ്റിലെ തങ്ങളുടെ സുവര്‍ണനേട്ടം 14 ആക്കി ഉയര്‍ത്തി. ഇന്നലെ മാത്രം എട്ട് സ്വര്‍ണമാണ് കേരളം കരസ്ഥമാക്കിയത്. കൂടാതെ നാല് വെള്ളിയും എട്ട് വെങ്കലവും മൂന്നാംദിനം കേരളം സ്വന്തമാക്കി. റിലേയിനത്തില്‍ മൂന്ന് സ്വര്‍ണമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ നേടിതന്നത്.
കേരള താരം അഖില മീറ്റിലെ വേഗറാണിയായി. അണ്ടര്‍ 20 വിഭാഗത്തിലെ 100 മീറ്ററില്‍ ഒന്നാമതെത്തിയാണ് അഖില വേഗതാരമായി സ്വര്‍ണം കഴുത്തിലണിഞ്ഞത്. റിലേ ടീമിലും അംഗമായിരുന്ന അഖിലയുടെ രണ്ടാം സ്വര്‍ണമാണിത്.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ യും 4-100 റിലേയിലാണ് കേരള ടീം സ്വര്‍ണം സ്വന്തമാക്കിയത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററിലും റിലേയിലും സ്വര്‍ണം നേടി കേരളത്തിന്റെ ജിസ്‌ന മാത്യു ട്രാക്കില്‍ കരുത്തറിയിച്ചു.
പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ലോങ്ജംപില്‍ സ്വര്‍ണം നേടിയ കേരള താരം പി എസ് പ്രഭാവതിയും മീറ്റില്‍ തന്റെ രണ്ടാം സ്വ ര്‍ണം സ്വന്തമാക്കി. പ്രഭാവതി രണ്ടാംദിനം ട്രയാത്‌ലണില്‍ സ്വര്‍ണം നേടിയിരുന്നു. അണ്ടര്‍ 20 ട്രിപ്പിള്‍ ജംപില്‍ ആതിര സുരേന്ദ്രനും അണ്ടര്‍ 16 3000 മീറ്റര്‍ നടത്തത്തില്‍ ദിവ്യയും കേരളത്തിനു വേണ്ടി ഇന്നലെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി.
Next Story

RELATED STORIES

Share it