അഖില്‍ ഗോഗോയുടെ തടവ് നിയമവിരുദ്ധം: ഹൈക്കോടതി

ഗുവാഹത്തി: വിവരാവകാശ പ്രവര്‍ത്തകനായ അഖില്‍ ഗോഗോയെ എന്‍എസ്എ (ദേശീയ സുരക്ഷാ നിയമം) പ്രകാരം തടവിലാക്കിയതു നിയമവിരുദ്ധമാണെന്നു ഗുവാഹത്തി ഹൈക്കോടതി. മറ്റൊരു കേസിലും പ്രതിയല്ല എന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് അചിന്ത്യമല്ല റുജാരയുടെ വിധി ഉത്തരവിട്ടു. കഴിഞ്ഞ സപ്തംബര്‍ 12നാണ് അഖില്‍ ഗോഗോയ്് അറസ്റ്റ് ചെയ്യപ്പെട്ടത്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരെ അസമിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അവര്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാവുമെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റിലായത്. അസമിലെ സര്‍ക്കാരിനെതിരേ നടക്കുന്ന കര്‍ഷക സമരങ്ങള്‍, ഭൂമാഫിയക്കെതിരായുള്ള സമരങ്ങള്‍, അഴിമതിക്കെതിരായ സമരങ്ങള്‍ എന്നിവയ്ക്ക് അഖില്‍ ഗോഗോയ് നേതൃത്വം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it