അഖിലേഷ് യാദവ് ഔദ്യോഗിക വസതി ഒഴിഞ്ഞു

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഔദ്യോഗിക വസതി ഒഴിഞ്ഞു. ലഖ്‌നോയിലെ വിക്രമാദിത്യമാര്‍ഗില്‍ അനുവദിച്ച ഔദ്യോഗിക വസതിയുടെ താക്കോല്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
സ്ഥാനമൊഴിഞ്ഞ ശേഷം മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാരിന്റെ വക താമസ സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു മെയ് 7ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ എന്‍ ഡി തിവാരി, മുലായം സിങ് യാദവ്, കല്യാണ്‍ സിങ്, മായാവതി, രാജ്‌നാഥ് സിങ്, അഖിലേഷ് യാദവ് എന്നിവര്‍ക്ക് എസ്റ്റേറ്റ് വകുപ്പ് നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കിട്ടിയാലുടന്‍ വസതി ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്.
എന്‍ ഡി തിവാരി മാത്രമാണ് ഇനി വസതി ഒഴിഞ്ഞ് താക്കോല്‍ കൈമാറാനുള്ളതെന്ന് എസ്റ്റേറ്റ് വകുപ്പ് ഉദ്യോഗസ്ഥന്‍ യോഗേഷ് ശുക്ല പറഞ്ഞു.
Next Story

RELATED STORIES

Share it