wayanad local

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേള നാളെ മുതല്‍

കല്‍പ്പറ്റ: അമ്പലവയല്‍ എഎഫ്‌സി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍മേള ഏഴു മുതല്‍ തോമാട്ടുച്ചാല്‍ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിന്നേഴ്‌സിന് ഒ സി വര്‍ഗ്ഗീസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, റണ്ണേഴ്‌സിന് കുന്നേല്‍ കുട്ടപ്പന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, ചെല്‍സിയ റെഡ്‌മെയ്ഡ് നല്‍കുന്ന ട്രോഫിയും നല്‍കും. രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗ്യാലറിയോടു കൂടിയ ഫഌഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫിഫ മഞ്ചേരി, ബ്ലാക്ക് ആന്റ് കോഴിക്കോട്, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്, സബാന്‍ കോട്ടക്കല്‍, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, എഫ് സി പെരിന്തല്‍മണ്ണ, എവൈസി ഉച്ചാരക്കടവ്, അല്‍ശബാബ് തൃപ്പനച്ചി, ഫിറ്റ്‌വെല്‍ കോഴിക്കോട്, എഎഫ്‌സി വയനാട്, എഫ്‌സി മുംബൈ, സോക്കര്‍ സ്‌പോര്‍ട്ടിംഗ് ഷോര്‍ണ്ണൂര്‍, എഫ്‌സി തൃക്കരിപ്പൂര്‍, അഭിലാഷ് കുപ്പൂത്ത്, ലക്കി സോക്കര്‍ ആലുവ, ഫ്രണ്ട്‌സ മമ്പാട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, എഫ്‌സി കൊണ്ടോട്ടി തുടങ്ങിയ 18 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കും. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഫസ്റ്റ് റൗണ്ടില്‍ 40 രൂപ, സെക്കന്റ് റൗണ്ട് 50 രൂപ, സെമിഫൈനല്‍ 70, ഫൈനല്‍ 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 600 രൂപയാണ് സീസണ്‍ ടിക്കറ്റ്.
ടൂര്‍ണമെന്റിന്റെ ലാഭ വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കോച്ചിംഗും നടത്തും. ടൂര്‍ണ്ണമെന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ഹിറ്റാച്ചി തൃക്കരിപ്പൂര്‍, എഫ്‌സി പെരിന്തല്‍മണ്ണയെ നേരിടും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സി റഷീദ്, കണ്‍വീനര്‍ പി ജെ ഡെന്നി, എം ടി അനില്‍, റഹീം കുന്നത്ത്  പങ്കെടുത്തു.
Next Story

RELATED STORIES

Share it