Flash News

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭീകര സംഘടനയെന്ന് ഷിയ വഖഫ് ബോര്‍ഡ്

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭീകര സംഘടനയെന്ന് ഷിയ വഖഫ് ബോര്‍ഡ്
X
ലഖ്‌നൗ: അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭീകര സംഘടനയാണെന്ന് ഷിയ വഖഫ് ബോര്‍ഡ്. സൗദി അറേബ്യയും പാകിസ്താനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ഭാഗമാണ് അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് എന്നാണ് വഖഫ് ബോര്‍ഡിന്റെ ആരോപണം. ബാബരി മസ്ജിദ് അയോധ്യയില്‍ നിന്നു സ്ഥലം മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച അംഗത്തെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുറത്താക്കിയതിന് പിന്നാലെയാണ് വഖഫ് ബോര്‍ഡിന്റെ പ്രസ്താവന.

[caption id="attachment_335268" align="aligncenter" width="560"] വസീം റിസ് വി[/caption]

രാജ്യത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാഗമാണ് എഐഎംപിഎല്‍ബി എന്നും അതിനാല്‍ സംഘടനയെ നിരോധിക്കണമെന്നും ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വി പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പാകിസ്താനിലെയും സൗദിയിലെയും ഭീകര സംഘടനകളാണെന്നും റിസ് വി ആരോപിച്ചു.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ മൗലാനാ സല്‍മാന്‍ നദ്‌വിയാണ് ബോര്‍ഡിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ നടപടി നേരിട്ടത്. അയോധ്യയില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന വിഷയത്തിലുള്ള നിലപാട് മാറ്റമില്ലാതെ തുടരുന്നുവെന്നും ബോര്‍ഡ് ആവര്‍ത്തിച്ചു. ബാബരി മസ്ജിദ് വിട്ടുനല്‍കാനോ വില്‍ക്കാനോ സ്ഥലം മാറ്റാനോ സാധിക്കില്ലെന്ന നിലപാടില്‍ ബോര്‍ഡ് ഉറച്ചുനില്‍ക്കുന്നു. ഈ ഏകകണ്ഠമായ നിലപാടിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചതിനാലാണ് സല്‍മാന്‍ നദ്‌വി പുറത്താക്കപ്പെട്ടതെന്നും ബോര്‍ഡ് അംഗം ഖാസിം ഇല്‍യാസ് വ്യക്തമാക്കി. നേരത്തേ, ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കാമെന്നു പ്രചരിപ്പിക്കുന്ന ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമായി മൗലാനാ സല്‍മാന്‍ നദ്‌വി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it