kasaragod local

അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

കാസര്‍കോട്:സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ അഖിലേന്ത്യാ കരകൗശല മേള തുടങ്ങി പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ മിലന്‍ ഗ്രൗണ്ടില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ഇടത്തട്ടുകാരെ പുര്‍ണ്ണമായി ഒഴിവാക്കിയും കരകൗശല കൈത്തറി മേഖലകളിലെ കലാകാരന്മാര്‍ക്കും ശില്‍പികള്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാനുമാണ് മേളകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നൂറില്‍പരം കരകൗശല- കൈത്തറി ശില്‍പികളും മേളയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗൃഹാലങ്കാരങ്ങള്‍, കൈത്തറി സാരികള്‍, എംബ്രോയിഡറി സോഫാകവറുകള്‍, തുകല്‍ ബാഗുകള്‍, ഹൈദരബാദ് പേള്‍ ജ്വല്ലറി, രാജസ്ഥാന്‍ ബെഡ്ഷീറ്റ്, ബംഗാള്‍ കോട്ടന്‍ സാരികള്‍, തിരുപ്പുര്‍ ഗാര്‍മെന്റ്‌സ്, ഖാദി ഷര്‍ട്ട്‌സ്, വുഡന്‍ ഫര്‍ണിച്ചര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തിയാര്‍ജ്ജിച്ച കാസര്‍കോട് സാരി, തളങ്കര തൊപ്പി എന്നിവ മേളയിലെ പ്രത്യേക ഇനങ്ങളാണ്. 29 ന് മേള സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജര്‍ എന്‍ നടേശന്‍, കെ ടി കുഞ്ഞാലി സംബന്ധിച്ചു.
Next Story

RELATED STORIES

Share it