Flash News

അക്ഷര്‍ധാം ക്ഷേത്രത്തിലെ ആക്രമണം: അജ്മീരിയെ കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ തള്ളി



അഹ്മദാബാദ്: 2002ല്‍ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടന്ന സംഭവത്തില്‍ അറസ്റ്റിലായ അബ്ദുല്‍ റാഷിദ് അജ്മീരിയെ പോലിസ്് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ കോടതി തള്ളി.  ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലിസ് പറയുന്ന അബ്ദുല്‍ റാഷിദ് അജ്മീരിയെ ഞായറാഴ്ചയാണ് പ്രത്യേത പോട്ട കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.  ശനിയാഴ്ച അഹ്മദാബാദ് വിമാനത്താവളത്തില്‍ വച്ചാണ് അജ്മീരി പിടിയിലായതെന്നാണ് അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ദീപന്‍ ഭദ്രന്‍ അറിയിച്ചത്. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ലശ്കര്‍ ഇ ത്വയ്യിബയ്ക്ക് സഹായം ചെയ്തു.ആക്രമണം നടക്കുന്നതിനു മുമ്പ് അജ്മീരി വിദേശത്തേക്ക് കടക്കുകയായിരുന്നെന്നുമാണ് പോലിസ് പറയുന്നത്. സഹോദരനെ കാണാന്‍ അജ്മീരി സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നെന്നും പോലിസ് പറഞ്ഞു. 32 പേരായിരുന്നു അക്ഷര്‍ധാം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 80 പേര്‍ക്ക്്് പരിക്കേറ്റു. 2003ല്‍ അജ്മീരിയുടെ സഹോദരന്‍ ആദം സുലേമാന്‍ ആജ്മീരിയടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. 2006ല്‍ സുലേമാന്‍ അജ്മീരിയടക്കം രണ്ടുപേരെ വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചു. നാലുപേര്‍ക്ക് ജീവപര്യന്തം തടവിനും ഉത്തരവിട്ടു. വിചാരണക്കോടതി ഉത്തരവ് ഗുജറാത്ത് ഹൈക്കോടതിയും ശരിവച്ചു. എന്നാല്‍, 2014ല്‍ ഈ ഉത്തരവുകള്‍ റദ്ദാക്കി ആറുപേരെയും സുപ്രിംകോടതി വെറുതേ വിട്ടിരുന്നു. ഗുജറാത്ത് പോലിസ് നിരപരാധികളെ വേട്ടയാടുന്നതായി സുപ്രിംകോടതി വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it