Kottayam Local

അക്ഷരങ്ങളുടെ പൈതൃകം ബെയ്‌ലിക്ക് നല്‍കണം : ഡോ. ബാബു സെബാസ്റ്റ്യന്‍



കോട്ടയം: അക്ഷരങ്ങളുടെ പൂര്‍വികനായ ബെഞ്ചമിന്‍ ബെയ്‌ലിക്ക് അക്ഷരങ്ങളുടെ പൈതൃകം നല്‍കി കേരള സംസ്ഥാനം ആദരിക്കണമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. കോട്ടയം സിഎംഎസ് പ്രസ്് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബെഞ്ചമിന്‍ ബെയ്‌ലി അനുസ്മരണവും സെമിനാറും കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനോഹരമായും കലാപരമായും ഉരുണ്ട അക്ഷരങ്ങള്‍ കൊത്തിയെടുത്ത അപൂര്‍വ പ്രതിഭാശാലിയാണു റവ. ബെഞ്ചമിന്‍ ബെയ്‌ലി. അനേക മനുഷ്യായുസ്സുകൊണ്ട് സാധിക്കാന്‍ പറ്റാത്തതാണ് ബെയ്‌ലിയില്‍ നിന്ന് കേരള സംസ്‌കാരത്തിനു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ഭാഷയെ കച്ചവടവല്‍ക്കരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ബെയ്‌ലി കാണിച്ച ആത്മാര്‍ഥതയും അര്‍പ്പണബോധത്തെയുമാണു പുതിയ തലമുറ മാതൃകയാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ബാബു ചെറിയാന്‍ ബെഞ്ചമിന്‍ ബെയ്‌ലി അനുസ്മരണം നടത്തി. കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എ അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യു വര്‍ഗീസ്, സാഹിത്യബോര്‍ഡ് സെക്രട്ടറി റവ. നെല്‍സണ്‍ ചാക്കോ, ജ്ഞാനനിക്ഷേപം ചീഫ് എഡിറ്റര്‍ റവ. വിജു വര്‍ക്കി ജോര്‍ജ്, സിഎംഎസ് പ്രസ് മാനേജര്‍ കെ എച്ച് ജേക്കബ്, മാതൃഭൂമി റിപോര്‍ട്ടര്‍ രശ്മി രഘുനാഥ്, കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി ജോര്‍ജ് സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രഫ. ഡോ. എ ജി ശ്രീകുമാര്‍ 'പുസ്തകവും സംസ്‌കാരവും' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി. ഭാഷാപോഷിണി എഡിറ്റര്‍ ഡോ. കെ എം വേണുഗോപാല്‍, പ്രിന്റേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റെ അശോക് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it