അക്ഷയ വഴി പോലിസിന് പരാതി നല്‍കാന്‍ സൗകര്യമൊരുക്കണം

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ വഴി പോലിസ് സ്റ്റേഷനിലേക്ക് പരാതി അയക്കാനുള്ള സൗകര്യവും സംവിധാനവുമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അ
ധ്യ ക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ 29 നിയമവിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ രസീത് നല്‍കാറില്ലെന്നും രസീത് വേണമെന്ന് നിര്‍ബന്ധിച്ചാല്‍ വിരട്ടുമെന്നുമാണ് പരാതി. തപാല്‍വഴി രജിസ്‌ട്രേഡായി പോലിസ് സ്റ്റേഷനുകളിലേക്ക് പരാതി അയക്കാമെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി അയക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം. ആക്രമണ ഭീഷണിയുണ്ടാകുമ്പോള്‍ പോലിസിന് നല്‍കുന്ന ചെറിയ പരാതികള്‍ ഗൗനിക്കാതെ വരുന്നതാണ് വലിയ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ജെ ബി കോശി നിരീക്ഷിച്ചു. പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പരാതിക്ക് രസീത് കൊടുക്കാതെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് പോലിസ് തടിതപ്പുന്ന കാഴ്ചയുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി അയക്കാന്‍ സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പോലിസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി.

Next Story

RELATED STORIES

Share it