wayanad local

അക്ഷയകേന്ദ്രങ്ങള്‍ ജിഎസ്ടി ഹെല്‍പ് ഡെസ്‌കാവും



കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ അക്ഷയകേന്ദ്രങ്ങളെയും കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപാര്‍ട്ടുമെന്റിന്റെ ജിഎസ്ടി ഹെല്‍പ് ഡെസ്‌കുകളായി പ്രവര്‍ത്തിക്കുന്നതിന് സജ്ജമാക്കുന്നു. ജില്ലയിലെ ആദ്യത്തെ ജിഎസ്ടി ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനം തലപ്പുഴ അക്ഷയകേന്ദ്രത്തില്‍ കൊമേഴ്‌സ്യല്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പി എ അഭിലാഷ് നിര്‍വഹിച്ചു. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി ബോബന്‍  അധ്യക്ഷത വഹിച്ചു. തലപ്പുഴ അക്ഷയ സംരംഭകന്‍ ജിജോ ഫ്രാന്‍സിസ്  സംസാരിച്ചു. കേരളത്തില്‍ ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ട് എല്ലാ അക്ഷയകേന്ദ്രങ്ങളും ജിഎസ്ടി സഹായ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്ഷയകേന്ദ്രങ്ങളിലൂടെ ജിഎസ്ടി ഫയലിങ്, ജിഎസ്ടി ബില്ലിങ് തുടങ്ങി   അനുബന്ധിത സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും സംശയനിവാരണത്തിനായി അക്ഷയ ഹെല്‍പ് ഡെസ്‌കുകള്‍ ഉപകരിക്കും.
Next Story

RELATED STORIES

Share it