kannur local

അക്രമ പ്രദേശങ്ങള്‍ കെപിസിസി സംഘം സന്ദര്‍ശിക്കണം: കോണ്‍ഗ്രസ്

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നു തുടരുന്ന വ്യാപകമായ അക്രമങ്ങള്‍ നേരിട്ടു കണ്ട് വിലയിരുത്താന്‍ കെപിസിസിയുടെ ഉന്നതനേതാക്കള്‍ ജില്ലയിലെ പ്രശ്‌നബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
വോട്ടെണ്ണലിനു ശേഷം വ്യാപകമായ അക്രമങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയും കോണ്‍ഗ്രസ് സ്ഥാപനങ്ങള്‍ക്കു നേരെയുമുണ്ടാകുന്നത്.
ധര്‍മടം മണ്ഡലത്തില്‍ മാത്രം നിരവധി കോണ്‍ഗ്രസ് ഓഫിസുകളും വായനശാലകളും തകര്‍ത്തു. കണ്ണൂരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 30ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കണ്ണൂരില്‍ ചേരും.
Next Story

RELATED STORIES

Share it