Flash News

അക്രമി സംഘമെത്തിയത് വ്യാജ ബോംബുമായി



ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലും സമീപമുള്ള ബറോ മാര്‍ക്കറ്റിലും ആക്രമണം നടത്തിയവരില്‍ ഒരാള്‍ എത്തിയത് വ്യാജ ബോംബുമായി. എന്നാല്‍, പരിശോധനയില്‍ ഇത് സ്‌ഫോടക വസ്തുക്കളല്ലെന്ന് തിരിച്ചറിഞ്ഞു. വെള്ള വാനില്‍ അമ്പത് മൈല്‍ വേഗത്തില്‍ പാഞ്ഞുവന്ന അക്രമികള്‍ ലണ്ടന്‍ ബ്രിഡ്ജിലൂടെ കൂട്ടമായി നടന്നിരുന്ന മുപ്പതോളം പേരുടെ മേല്‍ വാന്‍ ഓടിച്ചുകയറ്റിയശേഷം പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുനിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. പാലത്തിനു തൊട്ടു പടിഞ്ഞാറുള്ള തിരക്കേറിയ ബറോ മാര്‍ക്കറ്റ് വാരാന്ത്യ രാത്രി ആഘോഷങ്ങള്‍ക്ക് ഏറെ പ്രശസ്തമാണ്.  പകല്‍ സമയത്തെക്കാള്‍ തിരക്കാണ് ഇവിടെ രാത്രിയില്‍. ഇവിടെയെത്തിയ അക്രമികള്‍ കൈയില്‍ കരുതിയ കഠാരകളുമായി കണ്ണില്‍കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. ഒരു റസ്‌റ്റോറന്റിനുള്ളില്‍ കയറിയും അക്രമികള്‍ അഴിഞ്ഞാടി. അക്രമികളെ തടയാനെത്തിയ ഒരു പോലിസുകാരനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. അക്രമികളെ എട്ടു മിനിറ്റിനുള്ളില്‍ വെടിവച്ചുവീഴ്ത്താന്‍ പോലിസിനായെങ്കിലും ഇതിനിടെ അക്രമികള്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.സംഘത്തെ എട്ടുമിനിറ്റിനകം പോലിസ് കൊലപ്പെടുത്തി. ആക്രമികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, ആക്രമണവുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന്  പോലിസ് ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it