ernakulam local

അക്രമി സംഘത്തിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു

വൈപ്പിന്‍: സ്വകാര്യബസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബസ് കണ്ടക്ടറെ ഇടിച്ചും സോഡാക്കുപ്പിക്കടിച്ചും പരിക്കേല്‍പ്പിച്ച രണ്ടംഗ സംഘത്തിലെ ഒന്നാം പ്രതിയെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. നായരമ്പലം തയ്യെഴുത്ത് വഴി മാളിയേക്കല്‍ ജോജി(23) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച നായരമ്പലത്ത് വച്ചായിരുന്നു ആക്രമം. വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്ലപ്പറമ്പ് എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ ചെറായി ബീച്ച് തേങ്ങാത്തറ ശിവദാസനാണ് ആക്രമത്തിനിരയായത്. പരിക്കേറ്റ ഇയാളെ ഞാറക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലെ യാത്രക്കാരയിരുന്ന പ്രതികളോട് കണ്ടക്ടര്‍ ടിക്കറ്റെടുത്തോയെന്ന്് ചോദിച്ചതിനാണ് ആക്രമം അഴിച്ചുവിട്ടതെന്ന് പോലിസ് പറഞ്ഞു. കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച ശേഷം നായരമ്പലം പാലത്തില്‍ ബസ് നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ബസ് തടഞ്ഞിടുകയും ഒന്നാം പ്രതി തൊട്ടടുത്ത കടയില്‍ നിന്നും കൈക്കലാക്കിയ സോഡാ കുപ്പിയെടുത്ത് വീണ്ടും കണ്ടക്ടറെ അടിക്കുകയായിരുുവത്രേ. ഇതിനുശേഷം കുപ്പി പൊട്ടിച്ച് പോലിസില്‍ പരാതി നല്‍കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പോലിസ് പറയുന്നു. നരഹത്യ ശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കി. രണ്ടാം പ്രതി ഒളിവിലാണ്. ഞാറക്കല്‍ സിഐ എ എ അഷറഫ്, എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it