അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് മുസ്്‌ലിം യുവാവിനെ രക്ഷിച്ച് പോലിസുകാരന്‍

റാഞ്ചി: അക്രമാസക്തരായ ഹിന്ദുത്വ സംഘത്തില്‍ നിന്നു മുസ്‌ലിം യുവാവിനെ സാഹസികമായി രക്ഷിച്ച സിഖ് പോലിസുകാരനാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. ജാര്‍ഖണ്ഡിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ധീപ് സിങാണ് ധീരമായ ഇടപെടല്‍ നടത്തയത്. മെയ് 22ന് ഉത്തരാഖണ്ഡിലെ രാംനഗറില്‍ നിന്ന് 15 കി.മീ. അകലെയുള്ള ഗിരിജ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒരു ഹിന്ദു യുവതി—ക്കൊപ്പം എത്തിയ മുസ്‌ലിം യുവാവിന് നേരെയാണ് അക്രമമുണ്ടായത്. ഇരുവരും രണ്ട് മതത്തില്‍ നിന്നുള്ളവരാണെന്ന് അറിഞ്ഞതോടെ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് അക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലിസ് സംഘം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഗഗന്‍സിങ് മുസ്‌ലിം യുവാവിനെ കെട്ടിപ്പിടിച്ച് ജനക്കൂട്ടത്തില്‍ നിന്നു മറ തീര്‍ത്ത് രക്ഷിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലെത്തിച്ച പോലിസ് ഇരുവരെയും രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.വീഡിയോ ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ അക്രമിസംഘത്തിലെ അഞ്ചു പേര്‍ക്കെതിരേ  കേസെടുത്തതായി പോലിസ് അറിയിച്ചു. അതേസമയം, ഗഗന്‍സിങിന്റെ ധീരതയെ മുന്‍നിര്‍ത്തി 2,500 രൂപയുടെ പാരിതോഷികം പോലിസ് ഡിപാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it