അക്രമണം ടി പി ശ്രിനിവാസന്‍ അസഭ്യം പറഞ്ഞതിനാലെന്ന് ഫേസ്ബുക്ക് പ്രചാരണം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തന്തയ്ക്ക് പിറക്കാത്തവരെന്ന് വിളിച്ചതിനാലാണ് അക്രമിച്ചതെന്ന് ഫേസ്ബുക്ക് പ്രചാരണം സജീവം. പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട് ഉദ്ധരിച്ചാണ് ടി പി ശ്രീനിവാസനെതിരേ ഫേസ്ബുക്ക് പ്രചാരണം. എന്നാല്‍ ഈ പ്രചാരണം ടി പി ശ്രീനിവാസന്‍ നിഷേധിച്ചു.
സമരക്കാര്‍ തടഞ്ഞപ്പോള്‍ ഈ തന്തയ്ക്കു പിറക്കാത്തവരെ മാറ്റി വഴിയൊരുക്കെടോ എന്ന് ശ്രീനിവാസന്‍ പോലിസുകാരോട് പറഞ്ഞതായി ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പ്രചാരണം. സമരത്തിന് നടുവിലെത്തി, എന്തോ പറഞ്ഞ് ടി പി ശ്രീനിവാസന്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചുവെന്ന ആരോപണം മുമ്പുതന്നെ ഉയര്‍ന്നിരുന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവ് ശരത് പോലിസിന്റെ പിടിയിലാണ്. ഇയാള്‍ക്കെതിരേ എസ്എഫ്‌ഐ സംഘടനാ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സിപിഎം തന്നെ നടപടിയെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ടി പി ശ്രീനിവാസന്‍ തന്നെയാണ് പ്രശ്‌നത്തിന് വഴിവച്ചതെന്ന പ്രചാരണം വ്യാപിക്കുന്നത്. സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയ്ക്ക് ചിലര്‍ കൊലക്കയറൊരുക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ആരോപിച്ചു. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it