Flash News

അക്രമങ്ങള്‍ നിയന്ത്രിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യത : ഉമ്മന്‍ചാണ്ടി



മലപ്പുറം: കൊലയുടെയും അക്രമത്തിന്റെയും കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെയാണെങ്കിലും ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ അക്രമങ്ങളെ നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ സിപിഎം നടത്തിയ കൊല ന്യായീകരിക്കാനാവാത്തതും അപലപനീയവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ ഒരു തരത്തിലുള്ള അക്രമവും ഉണ്ടാക്കിയിട്ടില്ല. അക്രമം കോണ്‍ഗ്രസ്സിന്റെ നയമല്ല. എന്നിട്ടും കോണ്‍ഗ്രസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it