kannur local

അക്രമങ്ങള്‍ക്ക് ശമനമി; കോളജ് അധ്യാപകരുടെ വാഹനങ്ങള്‍ കത്തിച്ചു

പയ്യന്നൂര്‍: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതല്‍ ജില്ലയില്‍ തുടങ്ങിയ അക്രങ്ങള്‍ക്ക് ശമനമായില്ല. ചെറുതും വലുതുമായ അക്രമങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പയ്യന്നൂരില്‍ രണ്ട് കോളജ് അധ്യാപകരുടെ കാറുകള്‍ തീവച്ചു നശിപ്പിച്ചു. കോണ്‍ഗ്രസ് അനൂകൂല കോളജ് അധ്യാപക സംഘടനായ കെപിസിടിഎ മേഖലാ പ്രസിഡന്റ് പ്രഫ. കെ വി ഉണ്ണികൃഷ്ണന്‍, കെപിസിടിഎ അംഗം ഡോ. പി പ്രജിത എന്നിവരുടെ കാറുകളാണ് കത്തിച്ചത്.
തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്താണ് ഉണ്ണികൃഷ്ണന്റെ വീട്. വീടിന്റെ പിറകില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. പുലര്‍ച്ചെ രണ്ടോടെ തീയാളുന്നത് കണ്ട് അയല്‍വാസികള്‍ ഉണ്ണികൃഷ്ണന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും കാറ് കത്തി നശിച്ചിരുന്നു.
കാറിന്റെ മുകളിലും അടിയിലും ചാക്ക് വച്ച് അതില്‍ പെട്രോളൊഴിച്ച് തീകൊടുക്കുകയായിരുന്നു. പുലര്‍ച്ചെ 2.15ഓടെയാണ് ഡോ.പ്രജിതയുടെ കെഎല്‍ 59 ഡി 311 ഇന്റിഗോ മാന്‍സ കാറിന് തീ വച്ചത്. ഇവരുടെ പിതാവ് പി വി കൃഷ്ണന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
കാര്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. കാറിന്റെ സമീപത്തുണ്ടായിരുന്ന കുട്ടികളുടെ രണ്ട് സൈക്കിളുകളും നശിച്ചു. കാറിന്റെ തൊട്ടടുത്തായിരുന്ന ജനലിലേക്കും തീ പടര്‍ന്നു. മൂന്ന് ജനല്‍പാളികള്‍ക്ക് കേടുപാട് പറ്റി. നേരത്തെയും പ്രജിതയുടെ കാറിന് നേരെ അക്രമം നടന്നിരുന്നു. കാറുകള്‍ തീ വച്ച നശിപ്പിച്ചതിന് പിറകില്‍ സിപിഎമ്മുകാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ പോലിസ് കേസെടുത്തു.
സ്‌കൂട്ടര്‍ തകര്‍ത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരേ കേസ്
പയ്യന്നൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കുന്നരു കാരന്താട്ടെ സി വി ധനരാജന്റെ സ്‌കൂട്ടര്‍ തകര്‍ത്തതിന് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ധനരാജന്റെ സ്‌കൂട്ടര്‍ തകര്‍ത്തത്. കാരന്താട്ടെ എം ജിഷ്ണു, കുഞ്ഞിമംഗലം സ്വദേശികളായ സി വിനോദ്, കി പി ജിതിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
Next Story

RELATED STORIES

Share it