kannur local

അക്രമം തുടര്‍ന്നാല്‍ ജനകീയമായി പ്രതിരോധിക്കും: എസ്ഡിപിഐ

അഴീക്കോട്: പാര്‍ട്ടി ഗ്രാമങ്ങളില്‍ എസ്ഡിപിഐയുടെ രാഷ്ട്രീയ വളര്‍ച്ചയിലുള്ള അസഹിഷ്ണുതയാണ് സിപിഎം അക്രമത്തിനു കാരണമെന്ന് എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. സിപിഎമ്മുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിരന്തരം അക്രമമഴിച്ചുവിടുകയാണ്. ഇക്കഴിഞ്ഞ ദിവസം സംഘംചേര്‍ന്ന സിപഎം പ്രവര്‍ത്തകര്‍ പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ കൈയേറ്റ ശ്രമമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതിന്റെ മറവില്‍ വ്യാപകവും ഭീകരവുമായ തേര്‍വാഴ്ചയാണ് സിപിഎം നേതൃത്വത്തില്‍ നടന്ന ത്. വീടുകളും വാഹനങ്ങ ളും ആക്രമിച്ചു. സ്ത്രീകളും കുട്ടികളും മാത്രമുണ്ടായിരുന്ന വീടുകളില്‍ സിപിഎം സംഘം ഭീകരാന്തരീക്ഷമുണ്ടാക്കി. ജനാധിപത്യ വിരുദ്ധവും അസഹിഷ്ണുതാപരവുമായ അതിക്രമം സിപിഎം തുടരുകയാണെങ്കില്‍ ജനകീയ പ്രതിരോധം ശക്തമാക്കുമെന്നും എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫയും സെക്രട്ടറി ടി കെ നവാസും പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it