Flash News

അക്രമംമൂലം ജോലി തടസപ്പെട്ടു;സമരക്കാര്‍ക്കെതിരെ ഗെയില്‍ അധികൃതരുടെ പരാതി

അക്രമംമൂലം ജോലി തടസപ്പെട്ടു;സമരക്കാര്‍ക്കെതിരെ ഗെയില്‍ അധികൃതരുടെ പരാതി
X


[related] കോഴിക്കോട്: ഗെയില്‍ പദ്ധതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ പരാതിയുമായി ഗെയില്‍ അധികൃതര്‍. അക്രമം മൂലം ജോലി തടസപ്പെട്ടുവെന്ന് കാണിച്ച് മുക്കം പോലീസിലാണ് പരാതി നല്‍കിയത്. ഗെയില്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, അക്രമം കാരണം ജോലി തടസപ്പെട്ടതായും സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, മുക്കം എരഞ്ഞിമാവിലെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചാലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളൂവെന്ന് സമരസമിതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍  ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ഗെയില്‍ ഡിജിഎമ്മിന്റെ വിശദീകരണം. പ്രതിഷേധങ്ങളുണ്ടായാലും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
Next Story

RELATED STORIES

Share it