Flash News

അക്ബറിന് ജാമ്യമില്ല; മറ്റൊരു കേസിലും റിമാന്‍ഡ്

അക്ബറിന് ജാമ്യമില്ല; മറ്റൊരു കേസിലും റിമാന്‍ഡ്
X


കൊച്ചി: വിവാദ പാഠപുസ്തക കേസില്‍ അറസ്റ്റിലായ മതപ്രഭാഷകനും കൊച്ചിയിലെ പീസ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ എം എം അക്ബറിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ദേവികാലാലാണ് ജാമ്യഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. അതിനിടെ മറ്റൊരു കേസില്‍ കൂടി അക്ബറിനെ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സമൂഹത്തെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഈ കേസിലുള്ളത്, ആരോപിക്കുന്ന കുറ്റങ്ങള്‍ നിസാരമായി കാണാനാവില്ലന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.  രാജ്യത്തെ 400 സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളാണ് പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നു അക്ബര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇദ്ദേഹത്തിനെതിരെ മറ്റു രണ്ടു കേസുകള്‍ കൂടിയുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യമനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഇരിങ്ങാലക്കുട പടിയൂര്‍ പീസ് സ്‌കൂളിനെതിരെ രക്ഷിതാക്കള്‍ കാട്ടൂര്‍ പോലിസില്‍ നല്‍കിയ പരാതിലാണ്  ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  അക്ബറിനെ ഇന്ന് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
ഈ കേസില്‍ 6ാം പ്രതിയായ എം എം അക്ബറിനെ ഇന്നലെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കുകയായിരന്നു.
പടിയൂരിലെ പീസ് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളില്‍ നിന്നും ദേശീയഗാനം അടങ്ങിയ പേജ് കീറികളഞ്ഞതായും പരാതിയുണ്ട്. പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന അക്ബറിനെ മാര്‍ച്ച് 20 വരെ കോടതി വീണ്ടും റിമാന്റ് ചെയ്തു.
അതേസമയം, സ്‌കൂളിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ചില രക്ഷിതാക്കളെ കൂട്ടുപിടിച്ച് വ്യാജ കേസുകള്‍ കെട്ടിച്ചമക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it