അക്ബര്‍ വിവേചനത്തിന്റെയും ആര്‍എസ്എസ് പ്രീണനത്തിന്റെയും പുതിയ ഇര: എസ്ഡിപിഐ

കോഴിക്കോട്: എം എം അക്ബറും പീസ് സ്‌കൂളും നേരിടുന്ന നിയമ നടപടികള്‍ ഭരണകൂട വിവേചനവും പിണറായി സ ര്‍ക്കാരിന്റെ ആര്‍എസ്എസ് പ്രീണനത്തിന്റെ പ്രതിഫലനവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ഊതിവീര്‍പ്പിച്ച ആര്‍എസ്എസ് നുണകള്‍ക്കനുസരിച്ചാണു സര്‍ക്കാരും കേരള വിദ്യാഭ്യാസ വകുപ്പും സഞ്ചരിച്ചത്. ലുക്ക്ഔട്ട് നോട്ടീസ് നല്‍കി എം എം അക്ബറിനെ പിന്തുടര്‍ന്നു പിടികൂടിയപ്പോള്‍ ആര്‍എസ്എസ് തലവന്‍ അടക്കമുള്ള സംഘപരിവാര നേതാക്കള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് തുടരുന്ന നിയമലംഘനങ്ങള്‍ക്ക് നേരെ ആഭ്യന്തര വകുപ്പ് കണ്ണടയ്ക്കുന്നു.  എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നപുംസക നയമാണു ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ പോലിസിനും ബിജെപിക്കും അവസരങ്ങളുണ്ടാക്കി കൊടുക്കുന്നത്.
പീസ് സ്‌കൂളില്‍ പഠിപ്പിച്ചെന്നു പറയപ്പെടുന്ന പാഠഭാഗങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന വാദം ദുര്‍വ്യാഖ്യാനമാണ്. വ്യക്തമായി ദേശവിരുദ്ധമെന്ന് ആരോപിക്കാവുന്ന കാര്യങ്ങള്‍ ആര്‍എസ്എസ് നിയന്ത്രിത സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനെക്കുറിച്ച് നിയമ നടപടിയെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ താല്‍പര്യപ്പെടുന്നില്ല.
പീസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ മതപരിവര്‍ത്തനത്തിന്റെ പേരില്‍ നിയമവിരുദ്ധ തടങ്കലും പീഡനവും നടക്കുന്നുവെന്നതിനു തെളിവുകള്‍ പുറത്തുവന്നിട്ടും തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിലേക്കു മാര്‍ച്ച് ചെയ്യാന്‍ മടിച്ചു. സാക്കിര്‍ നായികിന്റെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതും പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നീക്കങ്ങളും ജിഗ്‌നേഷ് മേവാനി എംഎല്‍എയ്‌ക്കെതിരെ ഗുജറാത്തില്‍ നടക്കുന്ന പോലിസ് അതിക്രമങ്ങളും പീസ് സ്‌കൂളിനെതിരായ നടപടിയും ഈ അജണ്ടയുടെ ഭാഗമാണ്. ഇതിനെ ചെറുത്ത് തോല്‍പിക്കുവാന്‍ ജനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും ജാഗരൂകരായി രംഗത്തിറങ്ങണമെന്നും ഫൈസി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it