Flash News

അക്ബര്‍ റോഡിന്റെ പേര് പോസ്റ്ററൊട്ടിച്ച് മഹാറാണ പ്രതാപ് റോഡാക്കി

അക്ബര്‍ റോഡിന്റെ പേര് പോസ്റ്ററൊട്ടിച്ച് മഹാറാണ പ്രതാപ് റോഡാക്കി
X


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ അക്ബര്‍ റോഡിന്റെ പേര്
പോസ്റ്ററൊട്ടിച്ച് മഹാറാണാ പ്രതാപ് റോഡ് എന്നാക്കി മാറ്റി. അക്ബര്‍ ചക്രവര്‍ത്തിയോട് യുദ്ധം ചെയ്ത രാജസ്ഥാനിലെ രാജാവായിരുന്ന റാണാ പ്രതാപിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് റോഡിന്റെ പേരെഴുതിയ ബോര്‍ഡില്‍ മഞ്ഞയും കാവിയും നിറത്തിലുള്ള പോസ്്റ്ററൊട്ടിച്ച് പേരുമാറ്റിയത്. പോലീസ് എത്തി പോസ്റ്റര്‍ നീക്കം ചെയ്തു.
അക്ബര്‍ ചക്രവര്‍ത്തിയുടെ പേരില്‍ പ്രശസ്തമായ ഈ പുരാതന റോഡ് ഒറ്റ രാത്രി കൊണ്ട് മഹാറാണ പ്രതാപ് റോഡാക്കി മാറ്റാനായിരുന്നു പോസ്റ്ററൊട്ടിച്ചവരുടെ നീക്കം. പുരാതനമായ ഈ റോഡ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്.
2016ല്‍ കേന്ദ്ര മന്ത്രി വി.കെ. സിങ്ങ് അന്നത്തെ നഗരവികസന മന്ത്രിയായിരുന്ന വെങ്കയ്യനായിഡുവിനോട് ഈ റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങളിലല്ല, വികസന പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് എന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി.
Next Story

RELATED STORIES

Share it