Flash News

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
X
kakkattil650_1
കോഴിക്കോട്: കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനും പ്രമുഖ സാഹിത്യകാരനുമായ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന്് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാമസ്ജിദ്
ഖബര്‍സ്ഥാനില്‍ നടക്കും.
മൃതദേഹം ഇന്നുച്ചയ്ക്ക്12 വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
വി.ജമീലയാണ് ഭാര്യ. മക്കള്‍: സിതാര, സുഹാന
അധ്യാപക കഥകളിലൂടെ പ്രശസ്തനായ കക്കട്ടില്‍ നോവലുകളും ചെറുകഥകളും ഉള്‍പ്പടെ 54 ഓളം പുസ്്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. (സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം). അങ്കണം സാഹിത്യ അവാര്‍ഡ്, എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ്, മികച്ച കഥാകൃത്തിനുളള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവയുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളം ലഭിച്ചിട്ടുണ്ട്്്. ശമീലാഫ്ഹ്മി, അധ്യാപകകഥകള്‍, മേധാശ്വം, ഈ വഴി വന്നവര്‍, നാദാപുരം എന്നീ ചെറുകഥാസമാഹാരങ്ങള്‍ പ്രശസ്തമാണ്. 'മൃത്യുയോഗം' എന്ന നോവലും 'രണ്ടും രണ്ട്' എന്ന നോവലെറ്റും രചിച്ചിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി  കെഎച്ച് നാസര്‍ അന്തിമോപചാരങ്ങളര്‍പ്പിച്ചു.
Next Story

RELATED STORIES

Share it