Citizen journalism

അക്കൗണ്ട് തുറക്കില്ല

അക്കൗണ്ട് തുറക്കില്ല
X
bjp-new

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വര്‍ഗീയ അജണ്ടകള്‍ പ്രോല്‍സാഹിപ്പിച്ച് നിലപാടു സ്വീകരിച്ചിട്ടും ബിജെപി അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും പിറകോട്ടുപോയി. ബിജെപി ഏറെ നേട്ടമുണ്ടാക്കി എന്നു പറയുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 1,81,856 വോട്ടാണ് കിട്ടിയതെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അത് 1,41,652 വോട്ടായി കുറയുകയാണുണ്ടായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 62 ഡിവിഷനില്‍ ലീഡുണ്ടായിരുന്നിടത്ത് അത് 35 ആയി താഴോട്ടുപോയി. ഈ വിജയം പോലും കോണ്‍ഗ്രസ്സിന്റെ ബിജെപിയോടുള്ള മൃദുസമീപനം കൊണ്ടാണ്. ആ നിലയ്ക്ക് തലകുത്തിമറിഞ്ഞാലും ബിജെപി അസംബ്ലിയില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യത നന്നേ കുറവാണ്.
ടി എം അബ്ദുല്‍ കരീം
തൊടുപുഴ
Next Story

RELATED STORIES

Share it